ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്‌​സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ബാ​ഴ്സ​യ്ക്ക് വേ​ണ്ടി മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡും റോ​ബെ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജി​യു​ലി​യാ​നോ സി​മി​യോ​ണി​യാ​ണ് അ​ത്ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. 30 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ബാ​ഴ്സ​യ്ക്ക് 76 പോ​യി​ന്‍റാ​ണു​ള്ള​ത്.

Read More

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; പ​ഞ്ചാ​ബി​ന് ക​ന​ത്ത പി​ഴ

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് ബി​സി​സി​ഐ പി​ഴ ചു​മ​ത്തി. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ​ക്കും ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും ക​ന​ത്ത പി​ഴ ചു​മ​ത്തി​യ​ത്. ചെ​ന്നൈ​യു​ടെ ഇ​ന്നിം​ഗ്സി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് പ​ഞ്ചാ​ബ് ര​ണ്ടോ​വ​ര്‍ കു​റ​ച്ചാ​ണ് പ​ന്തെ​റി​ഞ്ഞി​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന് ശ്രേ​യ​സി​നെ ശി​ക്ഷി​ച്ചി​രു​ന്നു. സീ​സ​ണി​ലെ ആ​ദ്യ കു​റ്റ​മാ​യ​തി​നാ​ല്‍ 12 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു പി​ഴ​യാ​യി ചു​മ​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ്റം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ ശ്രേ​യ​സി​ന് പി​ഴ​ത്തു​ക ഇ​ര​ട്ടി​യാ​യ​പ്പോ​ള്‍ മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ ആ​റു ല​ക്ഷം രൂ​പ​യോ മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​ന​മോ പി​ഴ​യാ​യി ന​ൽ​കാ​നും അ​ച്ച​ട​ക്ക സ​മി​തി വി​ധി​ച്ചു.

Read More

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ

ലി​സ്ബ​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് പോ​ർ​ച്ചു​ഗ​ൽ വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സി​സ്കോ ട്രി​ൻ​കാ​വോ​യും ജാ​വോ ഫെ​ലി​ക്സും ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ട്രി​ൻ​കാ​വോ 37-ാം മി​നി​റ്റി​ലും ഫെ​ലി​ക്സ് 59-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്ലൊ​വാ​ക്യ റൊ​മാ​നി​യ​യെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സ്ലൊ​വാ​ക്യ വി​ജ​യി​ച്ച​ത്.

Read More

ഘാ​​ന കോ​​ച്ച് പു​​റ​​ത്ത്

അ​ക്ര (ഘാ​ന): ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള ദി​ന​ങ്ങ​ള്‍ കൊ​ഴി​യു​ന്ന​തി​നി​ടെ, ദേ​ശീ​യ ടീം ​കോ​ച്ച് ഓ​ട്ടോ അ​ഡോ​യെ ഘാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പു​റ​ത്താ​ക്കി. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഇ​ന്ന​ലെ​യാ​ണ് ഇ​ക്കാ​ര്യം ഘാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ച​ത്. ജ​ര്‍​മ​നി​ക്ക് എ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഓ​ട്ടോ അ​ഡോ​യെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ക​ളി​ച്ച നാ​ല് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും ഘാ​ന പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ഡോ​യു​ടെ സ്ഥാ​നം തെ​റി​ച്ച​ത്. ജ​പ്പാ​നോ​ടും (2-0) ദ​ക്ഷി​ണ​കൊ​റി​യ​യോ​ടും (1-0) ഓ​സ്ട്രി​യ​യോ​ടും (5-1) ഘാ​ന പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഓ​ട്ടോ​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ ഘാ​ന ര​ണ്ട് 34 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 12 ജ​യം, എ​ട്ട് സ​മ​നി​ല, 14 തോ​ല്‍​വി എ​ന്ന​താ​ണ് മ​ത്സ​ര ഫ​ലം. 2022ല്‍ ​ഘാ​ന കോ​ച്ചാ​യ ഓ​ട്ടോ അ​ഡോ, 2024 മു​ത​ലാ​ണ് നി​ല​വി​ലെ ടേം ​ആ​രം​ഭി​ച്ച​ത്. ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ല്ലി​ല്‍ ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, പാ​ന​മ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഘാ​ന. പാ​ന​മ​യ്ക്ക് എ​തി​രേ…

Read More

മ​നി​ക​യ്ക്കു വി​ജ​യം

മ​ക്കാ​വു: ഐ​ടി​ടി​എ​ഫ് ടേ​ബി​ള്‍ ടെ​ന്നീ​സ് ലോ​ക​ക​പ്പ് വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ മ​നി​ക ബ​ത്ര നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി. ഗ്രൂ​പ്പ് നാ​ലി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മ​നി​ക 3-2ന് ​അ​മേ​രി​ക്ക​യു​ടെ ലി​ലി സാ​ങി​നെ തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: 11-7, 11-1, 14-16, 5-11, 11-6. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മ​നി​ക 3-0ന് ​ജാ​പ്പ​നീ​സ് താ​ര​മാ​യ മി​വ ഹ​രി​മോ​ട്ടോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

സു​ര​ക്ഷാ​ച​ട്ടം മ​റി​ക​ട​ന്ന് ഹോ​ട്ട​ലി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ക​യ​റ്റു​ക​യും അ​വ​രോ​ടൊ​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്‌​തു: സു​ര​ക്ഷാ​നി​യ​ന്ത്ര​ണ ലം​ഘ​നം; ഷ​ഹീ​ന്‍ അ​ഫ്രീ​ദി​ക്ക് വ​മ്പ​ൻ പി​ഴ

ല​ഹോ​ർ: സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പാ​ക് താ​രം ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​ക്ക് പി​ഴ ചു​മ​ത്തി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ലാ​ഹോ​ര്‍ ക്വാ​ല​ന്‍​ഡേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ​യാ​ണ് ഫ്രാ​ഞ്ചൈ​സി പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ലെ സു​ര​ക്ഷാ​ച​ട്ടം മ​റി​ക​ട​ന്ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ മു​റി​യി​ൽ ക​യ​റ്റു​ക​യും അ​വ​രു​മാ​യി താ​രം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വി​വ​രം പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ​യും (പി​സി​ബി) ക്വാ​ല​ൻ​ഡ​ർ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. സിം​ബാ​ബ്‌​വെ താ​രം സി​ക്ക​ന്ദ​ര്‍ റാ​സ​യു​ടെ മു​റി​യി​ലേ​ക്ക് നാ​ല് പേ​രേ​യും കൂ​ട്ടി ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി എ​ത്തി​യി​രു​ന്നു. അ​തി​ഥി​ക​ളെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക​ട​ത്ത​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. പു​ല​ര്‍​ച്ചെ ഒ​ന്ന​ര വ​രെ ഇ​വ​ര്‍​ക്കൊ​പ്പം താ​ര​ങ്ങ​ള്‍ സ​മ​യം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് വി​വ​രം. അ​ച്ച​ട​ക്ക​വും ഉ​ത്ത​ര​വാ​ദി​ത്വ​വും കാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഷ​ഹീ​ന്‍​ഷാ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ…

Read More

ഗോ​ളു​മാ​യി ജോ​ർ​ദാ​ൻ ബോ​സ്; ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​വേ​ശ ജ​യം

സി​ഡ്നി: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​വേ​ശ ജ​യം. സി​ഡ്നി​യി​ൽ ന‌​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ കാ​മ​റൂ​ണി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഓ​സീ​സ് തോ​ൽ​പ്പി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ജോ​ർ​ദാ​ൻ ബോ​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. 85-ാം മി​നി​റ്റി​ലാ​ണ് ജോ​ർ​ദാ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫി​ൻ​ല​ൻ​ഡ് ന്യൂ​സി​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

Read More

വടക്കൻ അ​യ​ര്‍​ല​ന്‍​ഡി​നെ വീ​ഴ്ത്തി; ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​തയ്​ക്ക​രി​കെ

ബെ​ർ​ഗാ​മോ: യൂ​റോ​പ്യ​ൻ പ്ലേ ​ഓ​ഫ് സെ​മി​ഫൈ​ന​ലി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്ക​രി​കെ. ആ​വേ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ളുടെ ജയം നേടിയതോടെയാണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ ഈ ​നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത്. ബെ​ർ​ഗാ​മോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 56-ാം മി​നി​റ്റി​ൽ സാ​ൻ​ഡ്രോ ടൊ​ണാ​ലി​യി​ലൂ​ടെ അ​സൂ​റി​ക​ൾ ആ​ദ്യ ലീ​ഡെ​ടു​ത്തു. 80-ാം മി​നി​റ്റി​ൽ മോ​യി​സ് കീ​നി​ലൂ​ടെ ഇ​റ്റ​ലി ര​ണ്ടാം ഗോ​ളും വി​ജ​യ​വും ഉ​റ​പ്പി​ച്ചു. യൂ​റോ​പ്പി​ൽ നി​ന്നും 16 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ക. 12 ടീ​മു​ക​ൾ ഇ​തി​നോ​ട​കം യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ശേ​ഷി​ച്ച നാ​ല് സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി പ​തി​നാ​റ് ടീ​മു​ക​ളാ​ണ് പ്ലേ​ഓ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​ക്ക് ഇ​നി പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന​യെ​യാ​ണ് നേ​രി​ടേ​ണ്ട​ത്. ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്താം. 2006 ൽ ​ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ​ശേ​ഷം പി​ന്നീ​ട് അ​വ​ർ​ക്ക്…

Read More

സ​​ഞ്ജു & ഋ​​തു…

ചെ​ന്നൈ: ഐ​പി​എ​ല്‍ 2026 സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത് ആ​രാ​യി​രി​ക്കു​മെ​ന്ന​താ​യി​രു​ന്നു സു​പ്ര​ധാ​ന ചോ​ദ്യം. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സു​മാ​യു​ള്ള ഡീ​ലി​ലൂ​ടെ സി​എ​സ്‌​കെ സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​യി​രു​ന്നു ഈ ​ചോ​ദ്യം ഉ​യ​ര്‍​ന്ന​ത്. കാ​ര​ണം, ക്യാ​പ്റ്റ​ന്‍ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, കൗ​മാ​ര താ​രം ആ​യു​ഷ് മാ​ത്രെ എ​ന്നി​വ​രും ഓ​പ്പ​ണിം​ഗ് റോ​ളി​നു പ്രാ​പ്ത​രാ​ണ്. ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍​മാ​രെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കു വി​രാ​മ​മി​ട്ട്, സി​എ​സ്‌​കെ ക്യാ​പ്റ്റ​ന്‍​ത​ന്നെ 2026 സീ​സ​ണി​ല്‍ ടീ​മി​ന്‍റെ പു​തി​യ കൂ​ട്ടു​കെ​ട്ട് വെ​ളി​പ്പെ​ടു​ത്തി. 2026 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഓ​പ്പ​ണ​റാ​യെ​ത്തി അ​ടി​ച്ചു​ത​ക​ര്‍​ത്ത സ​ഞ്ജു സാം​സ​ണ്‍ ആ​യി​രി​ക്കും ഓ​പ്പ​ണിം​ഗി​ല്‍ ഋ​തു​രാ​ജി​ന്‍റെ കൂ​ട്ടാ​ളി. ഇ​തോ​ടെ 2025 സീ​സ​ണി​ല്‍ ചെ​ന്നൈ​യു​ടെ ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ 18കാ​ര​നാ​യ ആ​യു​ഷ് മാ​ത്രെ മൂ​ന്നാം ന​മ്പ​റി​ലേ​ക്ക് ഇ​റ​ങ്ങും. 2025 ഐ​പി​എ​ല്ലി​ല്‍ ഏ​ഴ് ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 188.97 സ്‌​ട്രൈ​ക്ക്‌​റേ​റ്റി​ല്‍ 240 റ​ണ്‍​സ് ആ​യു​ഷ് മാ​ത്രെ നേ​ടി​യി​രു​ന്നു. ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നു…

Read More

ബി​ല്യ​ണ്‍ ഡ്രീം: ​ഐ​പി​എ​ല്‍ 2026 സീ​സ​ണ്‍ നാ​ളെ മു​ത​ല്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ 19-ാം പ​തി​പ്പി​നു നാ​ളെ തു​ട​ക്കം. ക​ഴി​ഞ്ഞ 18 സീ​സ​ണി​നേ​ക്കാ​ളും ബ്രാ​ന്‍​ഡ് മൂ​ല്യം റോ​ക്ക​റ്റ്‌​പോ​ലെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2026 ഐ​പി​എ​ല്‍ നാ​ളെ തു​ട​ങ്ങു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 16,711 കോ​ടി രൂ​പ​യ്ക്ക് (1.78 ബി​ല്യ​ണ്‍ ഡോ​ള​ര്‍) റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നെ​യും 15,300 കോ​ടി രൂ​പ​യ്ക്ക് (1.63 ബി​ല്യ​ണ്‍ ഡോ​ള​ര്‍) രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​യും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത് ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ മൂ​ല്യ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സ്, ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് തു​ട​ങ്ങി​യ ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ. 2008ല്‍ 111.6 ​മി​ല്യ​ണ്‍ ഡോ​ള​ര്‍/450 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു (അ​ന്ന് ഡോ​ള​ര്‍ റേ​റ്റ് 40) റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു രൂ​പീ​കൃ​ത​മാ​യ​ത്. മൂ​ല്യ​ത്തി​ല്‍ 37 ഇ​ര​ട്ടി​യോ​ളം വ​ര്‍​ധ​ന​യാ​ണ് 18 വ​ര്‍​ഷം​കൊ​ണ്ട് ഉ​ണ്ടാ​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ടീ​മു​ക​ളെ പൂ​ര്‍​ണ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​ക്കാ​ല​ത്തി​നി​ടെ ടീ​മു​ക​ളു​ടെ ഷെ​യ​റു​ക​ളു​ടെ കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ട്.…

Read More