ചേലക്കര(തൃശൂർ): ചേലക്കരയിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരനും മരിച്ചിതോടെ ഒരു കുടുംബത്തിലെ എല്ലാവരും മരണത്തിനു കീഴടങ്ങി. ചേലക്കര മേൽപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ മകൻ അക്ഷയ് (നാലുവയസ്) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്.
രണ്ടാഴ്ച മുന്പാണ് ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് മരിച്ചത്. ഇതിന്റെ മനോവിഷമത്തിൽ പ്രദീപിന്റെ ഭാര്യ ഷൈലജ (34), മക്കളായ ആറു വയസുകാരി അണിമ നാലു വയസുള്ള മകൻ അക്ഷയ് എന്നിവർക്ക് വിഷം നൽകുകയും സ്വയം കഴിക്കുകയുമായിരുന്നു. ഷൈലജയും മകൾ അണിമയും നേരത്തെ മരിച്ചിരുന്നു.
ചികിത്സയിലായിരുന്ന മകൻ ഇന്നലെ രാത്രിയിൽ മരിച്ചതോടെ ഈ കുടുംബത്തിലെ എല്ലാവരും മരണത്തിന് കീഴടങ്ങി. സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്.
രണ്ടു കുട്ടികൾക്കും ഷൈലജ വിഷം കൊടുക്കുകയായിരുന്നു എന്ന് കരുതുന്നു. ഐസ്ക്രീമിൽ വിഷം ചേർത്താണ് ഇവർ കഴിച്ചത്. മകൾ അണിമ അന്നുതന്നെ മരിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷൈലജ മരണപ്പെടുന്നത്.