തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്പോർട്സ് ലീഗിന് (സിഎസ്എൽ) ഈ മാസം 17നു തുടക്കമാകും.
കാലിക്കട്ട് സർവകലാശാല കാമ്പസിലാണ് ലീഗ്. കാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ് ’ കാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ പ്രഫഷണൽ ലീഗ് മാതൃകയിൽ കോളജുതല കായിക മത്സരങ്ങൾ നടക്കുന്നത്.
കോളജ് സ്പോർട്സ് ലീഗ് കേരള
