കോ​വി​ഡ് 19; കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത് 35 പേ​ർ


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത് 35 പേ​ർ. ഇ​ന്ന​ലെ ര​ണ്ടു​ പേ​രെ കൂ​ടി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വി​ടെ​നി​ന്ന് ഇ​ന്ന​ലെ ആ​റു​ പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​തോ​ടെ​യാ​ണു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 35 ആ​യ​ത്. ഇ​തി​ൽ 19 പേ​ർ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, നാ​ലു​പേ​ർ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, പത്തു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ പു​തി​യ​താ​യി 42 പേ​രെ​യാ​ണു വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 512 പേ​രെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 672 ആ​യി.

ആ​ശു​പ​ത്രി​ക​ളി​ലും, വീ​ടു​ക​ളി​ലും ആ​യി നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 707 പേ​രാ​ണ്. ജി​ല്ല​യി​ലെ ര​ണ്ട് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 25 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. നി​ല​വി​ൽ 138 ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 96 എ​ണ്ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും 42 എ​ണ്ണം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​മാ​ണ്. ഇ​വ​വ​ഴി ഇ​ന്ന​ലെ 42,194 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. ഇ​തി​ൽ 15,560 പേ​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 391 പേ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി. ഇ​ത് കൂ​ടാ​തെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച 12 പേ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 85 ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഫോ​ണ്‍ വ​ഴി ശേ​ഖ​രി​ച്ചു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ജി​ല്ലാ പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 112 വ​യോ​ജ​ന​ങ്ങ​ളെ വി​ളി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ 187 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്തി​യ​ത്. ഇ​തി​ൽ 109 എ​ണ്ണ​വും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി​രു​ന്നു.

ഇ​തി​നി​ടെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കാ​ക്ക​നാ​ട്, അ​ങ്ക​മാ​ലി, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച വീ​ഡി​യോ കോ​ൾ സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ 23 പേ​രെ വി​ളി​ച്ചു. ഇ​വ​ർ ഡോ​ക്ട​റോ​ട് സം​സാ​രി​ക്കു​ക​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment