തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിമടം കോളനിയിൽ താമസിക്കുന്ന താടി സുരേഷ് എന്ന് വിളിയ്ക്കുന്ന സുരേഷ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ മുറിവുകളുടെ പാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുരേഷ്. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാളെടുത്തവൻ വാളാൽ..! നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട താടി സുരേഷ് മരിച്ച നിലയിൽ; ശരീരത്തിൽ മുറിവുകളുടെ പാടുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു
