പലപ്പോഴും നമ്മുടെ നാട്ടിലെ ഭൂപ്രകൃതിയിലും രുചിയിലും കലാരൂപങ്ങളിലുമൊക്കെ ആകൃഷ്ടരായി ധാരാളം വിദേശികൾ ദിനം തോറും ഇന്ത്യയിലെത്താറുണ്ട്. ചിലർ പെട്ടെന്ന് തിരികെ പോകുമെന്ന് പറഞ്ഞ് എത്തുമെങ്കിലും ഇതെല്ലാം കണ്ട് ഇഷ്ടപ്പെട്ട് ഇവിടെത്തന്നെ കൂടാറുമുണ്ട്. എല്ലാം വിട്ട് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയ ആസ്ട്രിഡ് എസ്മെറാൾഡ എന്ന ഡാനിഷ് യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പത്ത് മാസം മുൻപ് ആണ് ആസ്ട്രിഡ് ഇന്ത്യയിലെത്തിയത്. ഇന്ത്യ എങ്ങനെയാണ് തന്നെ ഇത്രയേറെ ആകർഷിക്കാൻ കാരണമായത് എന്ന് പറഞ്ഞ് ആസ്ട്രിഡ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. കോപ്പർഹേഗിൽ നിന്ന് വലിയൊരു മാറ്റം തനിക്ക് അനിവാര്യമായിരുന്നു.
ചരിത്രം കൊണ്ടും ആധുനികങ്ങളായ കണ്ടുപിടുത്തങ്ങൾ കൊണ്ടും എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നഗരമാണ് കോപ്പൻഹേഗൻ. എന്നാൽ എന്നെ അത് മടുപ്പിക്കുന്നുണ്ടായിരുന്നു. വേനൽക്കാലം മാത്രമാണ് അവിടെ രസകരമായുള്ളത്.
അവിടം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ഒരിക്കലും ഓർത്തില്ല ഇന്ത്യ ഇത്രയേറെ മനോഹരമായ ഒന്നാണെന്ന്. . ഇന്ത്യയിൽ താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു. ഇന്ത്യയിലെ ജനങ്ങളെയും പ്രകൃതിയേയും ജീവിതവും എല്ലാം തനിക്ക് ഇഷ്ടമാണ് എന്നും അവൾ പറയുന്നുണ്ട്. ഒരുമാസം കൂടി താൻ ഇവിടെയുണ്ടാവും. അതിന് ശേഷം യൂറോപ്പിലേക്ക് പോകും. പിന്നെയും ഇന്ത്യയിലേക്ക് തന്നെ മടങ്ങിവരും എന്നാണ് വീഡിയോയിൽ അവൾ പറയുന്നത്.