ദീ​പ്തി​പ്ര​ഭ മ​രി​ച്ച​ത് ചൂ​ര​ക്ക​റി ക​ഴി​ച്ച​ല്ല; ബ്രെ​യി​ൻ ഹെ​മ​റേ​ജ് എ​ന്ന്  പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്


കൊ​ല്ലം: സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി ദീ​പ്തി പ്ര​ഭ (45) മ​രി​ച്ച​ത് ചൂ​ര​ക്ക​റി ക​ഴി​ച്ച​ല്ലെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ബ്രെ​യി​ൻ ഹെ​മ​റേ​ജാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​താ​യി ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു.

ഛർ​ദി​യെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല്ലം കാ​വ​നാ​ട് മ​ണി​യ​ത്ത് മു​ക്ക് മു​ള്ളി​ക്കാ​ട്ടി​ൽ (ദി​നേ​ശ്ഭ​വ​നം) ശ്യാം ​കു​മാ​റി​ന്‍റെ ഭാ​ര്യ ദീ​പ്തി​പ്ര​ഭ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ട ഭ​ർ​ത്താ​വും മ​ക​നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഭ​ക്ഷ്യ വി​ഷ​ബാ​ധ ആ​ണെ​ന്നാ​യി​രു​ന്നു സം​ശ​യം.

ഫ്രി​ഡ്ജി​ൽ വ​ച്ച ചൂ​ര​മീ​ൻ ക​റി​വ​ച്ചു ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ്യാം​കു​മാ​റി​നും മ​ക​ൻ അ​ർ​ജു​ൻ ശ്യാ​മി​നും ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഛർ​ദി തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ദീ​പ്തി​പ്ര​ഭ പ​തി​വു പോ​ലെ ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ ബാ​ങ്കി​ൽ ജോ​ലി​ക്കു പോ​യി. വൈ​കു​ന്നേ​രം ഭ​ർ​ത്താ​വ് എ​ത്തി ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു തി​രി​കെ വീ​ട്ടി​ൽ വ​ന്ന​യു​ട​നെ ദീ​പ്തി​യും ഛർ​ദി​ച്ചു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment