സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കുഞ്ഞ് പിറന്നു.
അവസാനം ഞങ്ങളുടെ കൺമണിയെത്തി എന്ന ക്യാപ്ഷനോടെ കുഞ്ഞിക്കാലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കുഞ്ഞുണ്ടായ വിവരം ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു.
നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് കുഞ്ഞുണ്ടായ സന്തോഷ വാർത്ത കൃഷ്ണ കുമാറും പങ്കുവച്ചിരുന്നു.