എല്ലാം ശരിയാക്കിയില്ല..!  ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ; ബസ് സമരം വേണമോയെന്ന കാര്യം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് ടി.പി ഗോപിനാഥ്

തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ. ചാർജ് വർധന അപര്യാപ്തമാണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ടി. ഗോപിനാഥ് അറിയിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.

Related posts