കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഡോക്ടറെ റൂമിലേക്ക് മാറ്റി.ബുധനാഴ്ച അര്‍ധരാത്രി േഡാക്ടര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്റെ മുറിയില്‍വച്ച് ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബീക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് വെട്ടിയത്.
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നതു വരെയും മാനവ വിഭവ ശേഷിക്കുറവ് പരിഹരിക്കുന്നതു വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും നല്‍കുന്നതല്ലെന്ന് കെജിഎംഒഎ േനതാക്കള്‍ അറിയിച്ചു.