വൈ​ദ്യു​ത ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു; ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യി​ൽ അ​നാ​ഥ​രാ​യ​ത് ഒ​രു കു​ടം​ബം

ഹരിപ്പാ​ട്: വൈ​ദ്യു​ത ക​മ്പി​യി​ൽനി​ന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പ​ന​മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ര​ഘു​വി​ന്‍റെ ഭാ​ര്യ സ​ര​ള(64)യാ​ണ് മ​രി​ച്ച​ത്. കൂ​ടെ പ​ണി​യെ​ടു​ത്തി​രു​ന്ന പ​ള​ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് നേ​ര്യംപ​റ​മ്പി​ൽ വ​ട​ക്ക​തി​ൽ ശ്രീ​ല​ത(52)യ്ക്കാണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​ർ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പാ​ട​ത്ത് പ​ണി​യെ​ടു​ത്തുകൊ​ണ്ടി​രു​ന്ന ഇ​രു​വ​രും വി​ശ്ര​മ​ത്തി​നാ​യി ക​ര​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ വീ​ഴാ​തി​രി​ക്കാ​ൻ അ​ടു​ത്ത് ക​ണ്ട വൈ​ദ്യു​ത​പോ​സ്റ്റി​ന്റെ സ്റ്റേ ​വ​യ​റി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.ആ​ദ്യം ശ്രീ​ല​ത​യാ​ണ് ഷോ​ക്കേ​റ്റ് തെ​റി​ച്ചുവീ​ണ​ത്. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ സ​ര​ള​യ്ക്കും ഷോ​ക്കേ​റ്റ് വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട​യു​ട​ൻ അ​ടു​ത്തു​ള​ള മോ​ട്ടോ​ർ ത​റ​യി​ലെ തൊ​ഴി​ലാ​ളി ഓ​ടി​യെ​ത്തി വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ആ​ളു​ക​ളെ വി​ളി​ച്ചുകൂ​ട്ടി ഇ​രു​വ​രേ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര​ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചപ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

മ​രി​ച്ച സ​ര​ള മാ​താ​വ് ഗൗ​രി​യു​മൊ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. സം​സ്കാരം ഇ​ന്ന് വൈ​കി​ട്ട് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ മ​ക്ക​ൾ: നി​ഷ, നീ​തു.​ മ​രു​മ​ക്ക​ൾ:​ ര​തീ​ഷ്, രാ​ജേ​ഷ്.

വൈ​ദ്യു​ത​പോ​സ്റ്റി​ൽനി​ന്നു​ള്ള സ്റ്റേ​വ​യ​ർ ഏ​തു സ​മ​യ​ത്തും പൊ​ട്ടി​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വൈ​ദ്യു​ത ബോ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ടും ഓ​ഫീ​സി​ലും അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ് പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment