ത​ട്ടി​പ്പു​കേ​സി​ൽ മാ​ന്നാ​റി​ൽ നി​ന്ന് മു​ങ്ങി: 30 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ദ​മ്പ​തി​ക​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളെ 30 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ക​ണി​ച്ചേ​രി​ൽ ശ​ശി​ധ​ര​ൻ (71), ഭാ​ര്യ ശാ​ന്തി​നി (65) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് മും​ബൈ​യി​ലെ പ​ൻ​വേ​ലി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

1995ൽ ​വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​കളെ അ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഇ​വ​ർ മാ​ന്നാ​റി​ൽ​നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യു​മി​ല്ല. ഇ​തി​നി​ടെ​യാ​ണ് 1997ൽ ​കെ​എ​സ്എ​ഫ്ഇ​യി​ൽ വ​സ്തു ഈ​ടാ​യി ന​ൽ​കി വാ​യ്പ എ​ടു​ത്തും പി​ന്നി​ട് ബാ​ങ്ക് അ​റി​യാ​തെ വ​സ്തു കൈ​മാ​റ്റം ചെ​യ്തതും. ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് മാ​ന്നാ​ർ പോ​ലീ​സ് ശ​ശി​ധ​ര​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ പ്ര​തി​യെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ‌

ഈ ​ര​ണ്ടു കേ​സു​ക​ളി​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ കോ​ട​തി എ​ൽ​പി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് പി​ടികി​ട്ടാ​പ്പുള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മോ​ഹ​നച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ എ​സ്പി ​എം.​കെ. ബി​നു​കു​മാ​ർ, മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ മും​ബെ​യി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്.

മാ​ന്നാ​ർ എ​സ്ഐ ശ​ര​ത് ച​ന്ദ്ര​ബോ​സ്, ജൂ​ണിയ​ർ എ​സ്ഐ ലി​ൻ​സി, സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ അ​ൻ​സ​ർ, സു​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് മും​ബൈ​യി​ലെ പ​ൻ​വേ​ലി​ൽ എ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment