നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക്ക് കോ​വി​ഡ്: 15 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ

കൊ​ച്ചി: പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ 15 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ. ക​ഞ്ചാ​വു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ ഒ​ൻ​പ​തി​ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്കാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ അ​ന്നേ ദി​വ​സം സ്റ്റേ​ഷ​നി​ൽ താ​മ​സി​പ്പി​ക്കു​ക​യും 10ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു. റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts

Leave a Comment