കൊച്ചി: താല്‍ക്കാലിക വൈദ്യുതി കണക്ഷന് സ്ഥിരപ്പെടുത്താന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ പാലാരിവട്ടം സ്വദേശി എന്‍. പ്രദീപനെയാണ് ഇന്നലെ വൈകിട്ട് തേവര ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണ് നടപടി.
കണ്‍സ്ട്രക്ഷന്‍ കമ്പനി പനമ്പിള്ളി നഗറിന് സമീപം പണിത നാലു നില കെട്ടിടത്തിനായി താത്ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടത്തിലേക്ക് സ്ഥിരം ഇലക്ട്രിക്ക് കണക്ഷന് സ്ഥാപിക്കാന്‍ കെട്ടിട ഉടമയും പരാതിക്കാരനും തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ട് കാണാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഇതേത്തുടര്‍ന്ന്
ഇരുവരും പ്രദീപനെ നേരിട്ട് കണ്ടു. സ്ഥിരം കണക്ഷന് നല്‍കുന്നതിന് 1,50,000 രൂപയാണ് പ്രദീപന് ഇവരോട് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

