കോട്ടയം: ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂര്‍ പതിനഞ്ചില്‍കടവ് സ്വദേശി പി. ജെറിന് (39) പോലീസ് പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ ജെറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബിഎന്‍എസ് 64 മുതല്‍ 71 സെക്ഷന്‍ പ്രകാരം നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് കോട്ടയം സൈബര്‍ ക്രൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.
നവംബര്‍ 30നു വൈകുന്നേരം മോശമായും ലൈംഗികമായും അതിജീവിതയെ പരാമര്‍ശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണു പ്രതി.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ രണ്ടിനു ലഭിച്ച അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിന്റെ യുആര്‍എല്‍ പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

