ബിരുദാനന്തര ബിരുദ കോഴ്സിനു ചേരാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ചൈനീസ് സൗന്ദര്യ റാണിക്കു തടവുശിക്ഷ. 2024ൽ ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സര വിജയിയായ ലി സിക്സ്സുവാന് (28) ആണ് എട്ടു മാസത്തെ (240 ദിവസം) തടവുശിക്ഷ വിധിച്ചത്. ഹോങ്കോങ് സർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായി കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ച ലി സിക്സ്സുവാന് 2022ല്‍ പിജിക്ക് അഡ്മിഷൻ കിട്ടിയിരുന്നു. പിജിക്കു പഠിക്കുന്പോഴാണു 2024ൽ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയായത്.
അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ സംശയം തോന്നി, ഹോങ്കോങ് സർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ഥി തങ്ങളുടെ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിക്കുകയായിരുന്നു. അതോടെ സൗന്ദര്യറാണി കുടുങ്ങി. വ്യാജ സർട്ടിഫിക്കറ്റിന് 45 ലക്ഷം രൂപ ചെലവായെന്നു ലി പോലീസിനോട് പറഞ്ഞു.