അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​തം; സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ചു

മും​ബൈ: അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വെ​ച്ചു. സ്മൃ​തി​യു​ടെ​യും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ​ലാ​ശ് മുഛ​ലി​ന്‍റെ​യും വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

സം​ഗ്ലി​യി​ലെ ഫാം ​ഹൗ​സി​ലാ​ണ് ര​ണ്ടു ദി​വ​സ​മാ​യി വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ഹ​ൽ​ദി, സം​ഗീ​ത് ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്മൃ​തി​യു​ടെ അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ച്ഛ​ന്‍ സു​ഖ​മാ​യ​തി​നു​ശേ​ഷ​മെ വി​വാ​ഹം ന​ട​ത്തൂ​വെ​ന്നും സ്മൃ​തി മ​ന്ദാ​ന പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ്മൃ​തി മ​ന്ദാ​ന​യെ പ്ര​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ പ​ലാ​ശ് മുഛ​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ന്ത്യ​ന്‍ ടീം ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ മും​ബൈ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍​വ​ച്ചാ​ണ് പ​ലാ​ഷ് സ്മൃ​തി​യെ പ്ര​പ്പോ​സ് ചെ​യ്ത​ത്.

Related posts

Leave a Comment