ഫി​ഫ 2026 ലോ​ക​ക​പ്പ്: ന​റു​ക്കെ​ടു​പ്പ് 20ന്

​​സൂ​​റി​​ച്ച്: 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ പ്ലേ​​ഓ​​ഫ് ടീ​​മു​​ക​​ൾ​​ക്കാ​​യു​​ള്ള ന​​റു​​ക്കെ​​ടു​​പ്പു​​ക​​ൾ ഈ മാസം 20ന് ​​ന​​ട​​ക്കും. 48 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന 2026 ലോ​​ക​​ക​​പ്പ് 23-ാം എ​​ഡി​​ഷ​​ന് അ​​വ​​സാ​​ന ആ​​റ് ടീ​​മു​​ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ലേ​​ഓ​​ഫ് ന​​റു​​ക്കെ​​ടു​​പ്പു​​ക​​ളാ​​ണ് 20ന് ​​സൂ​​റി​​ച്ചി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​റി​​യി​​ച്ച​​ത്.

യൂ​​റോ​​പ്യ​​ൻ ബ്രാ​​ക്ക​​റ്റു​​ക​​ളി​​ൽ 16 ടീ​​മു​​ക​​ൾ ഉ​​ണ്ടാ​​കും. നാ​​ല് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇ​​റ്റ​​ലി ഉ​​ൾ​​പ്പെ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​യി മ​​ത്സ​​രി​​ക്കും. ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്സി​​ക്കോ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.


ര​​ണ്ട് എ​​ൻ​​ട്രി​​ക​​ൾ​​ക്കാ​​യി യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​നി​​ന്നു​​ള്ള ആ​​റ് ടീ​​മു​​ക​​ൾ മ​​ത്സ​​രി​​ക്കും. ബൊ​​ളീ​​വി​​യ​​യും ന്യൂ ​​കാ​​ലി​​ഡോ​​ണി​​യ​​യും ഇ​​തി​​ന​​കം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ പ്ലേ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ളും മാ​​ർ​​ച്ച് 26 മു​​ത​​ൽ 31 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കും.

Related posts

Leave a Comment