2026 ഫി​ഫ ലോ​ക​ക​പ്പി​ന് ജ​ര്‍​മ​നി, ഓ​റ​ഞ്ചീ​സ്…

ലൈ​പ്‌​സി​ഗ്/​ആം​സ്റ്റ​ര്‍​ഡാം: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ യൂ​റോ​പ്യ​ന്‍ യോ​ഗ്യ​ത ക​ട​ന്ന് ജ​ര്‍​മ​നി​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും. ഗ്രൂ​പ്പ് ഘ​ട്ട പോ​രാ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് ഇ​രു ടീ​മും 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​ര്‍​മ​നി 6-0ന് ​സ്ലോ​വാ​ക്യ​യെ കീ​ഴ​ട​ക്കി. ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കു ഭീ​ഷ​ണി നേ​രി​ട്ട അ​വ​സ്ഥ​യി​ലാ​ണ് ജ​ര്‍​മ​നി ഇ​റ​ങ്ങി​യ​ത്. ലെ​റോ​യ് സ​ന​യു​ടെ (36, 41) ഇ​ര​ട്ട ഗോ​ളാ​ണ് ജ​ര്‍​മ​നി​ക്ക് സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. നി​ക്ക് വോ​ള്‍​ട്ട​മേ​ഡ് (18), സെ​ര്‍​ജ് ഗ്നാ​ബ്രി (29), റി​ഡി​ല്‍ ബാ​ക്കു (67), അ​സാ​ന്‍ ഔ​ഡ്രാ​ഗോ (79) എ​ന്നി​വ​രും ജ​ര്‍​മ​നി​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.

ഗ്രൂ​പ്പ് ജി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ലി​ത്വാ​നി​യ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് ഓ​റ​ഞ്ചീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​ജ്ജാ​നി റെ​യ്ന്‍​ഡേ​ഴ്‌​സ് (16), കോ​ഡ് ഗാ​ക്‌​പോ (58), പെ​ന്‍​സാ​വി സൈ​മ​ണ്‍​സ് (60), ഡോ​ണി​യ​ല്‍ മ​ലെ​ന്‍ (62) എ​ന്നി​വ​രാ​യി​രു​ന്നു ഓ​റ​ഞ്ചീ​സി​ന്‍റെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

21-ാം ത​വ​ണ ജ​ര്‍​മ​നി
ഫി​ഫ ലോ​ക​ക​പ്പി​ല്‍ ജ​ര്‍​മ​നി യോ​ഗ്യ​ത നേ​ടു​ന്ന​ത് 21-ാം ത​വ​ണ​യാ​ണ്. 1930, 1950 എ​ഡി​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നാ​ലു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍​മ​നി ലോ​ക​ക​പ്പ് ക​ളി​ക്കാ​ത്ത​ത്. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 12-ാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​നെ​ത്തു​ക. യൂ​റോ​പ്യ​ന്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍​നി​ന്ന് ഇം​ഗ്ല​ണ്ട്, ഫ്രാ​ന്‍​സ്, ക്രൊ​യേ​ഷ്യ, പോ​ര്‍​ച്ചു​ഗ​ല്‍, നോ​ര്‍​വെ ടീ​മു​ക​ളും ഇ​തി​നോ​ട​കം 2026 ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Related posts

Leave a Comment