ചേര്‍ത്തല: അഗ്നിശമനസേനയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഒരു വനിതാ ഡ്രൈവര്‍. ചേര്‍ത്തല ഫയര്‍ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ എസ്.എന്‍. പുരം ചാലുങ്കല്മഠം ബി. ജ്യോതിയാണ് അഗ്നിശമനസേനയുടെ ചരിത്രത്തില്‍ ആദ്യ വനിതാ ഡ്രൈവ റായി മാറിയത്.
സിഐഎസ്എഫില്‍നിന്ന് വിരമിച്ച് ഹോംഗാര്‍ഡ് ആയാണ് സംസ്ഥാന അഗ്നിശമനസേനയില്‍ മൂന്നുവര്‍ഷം മുമ്പ് ചുമതലയേറ്റത്.ആലപ്പുഴയില്‍ ചുമതലയേറ്റതിനുശേഷം മൂന്നുമാസം മുമ്പ് ചേര്‍ത്തല അഗ്നിശമനസേനയുടെ ഭാഗമായി.
ഹോംഗാര്‍ഡിനും സേനാവാഹനങ്ങള്‍ ഓടിക്കാമെന്ന പ്രത്യേക ഉത്തരവ് പ്രകാരമാണ് ജ്യോതിയെ ചേര്‍ത്തല ഫയര്‍സ്റ്റേഷനില്‍ ഡ്രൈവറായി നിയോഗിച്ചത്. ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ എഫ്ആര്‍വി (ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍) വാഹനത്തിന്റെ ഡ്രൈവറായാണ് നിയോഗം.
ജ്യോതിയുടെ ഡ്രൈവിംഗ് മികവടക്കം പരിശോധിച്ചും പ്രത്യേക പരിശീലനം നല്‍കിയുമായിരുന്നു ഡ്രൈവറായി നിയോഗിച്ചതെന്ന് സ്റ്റേഷന് ഓഫീസര്‍ പി.വി. പ്രേംനാഥ് പറഞ്ഞു. ചെറുപ്പം മുതലേ ജ്യോതിക്ക് ഡ്രൈവിംഗ് ഹരമായിരുന്നു.
18 വയസില്‍തന്നെ ലൈസന്‍സ് എടുത്തു. പലവാഹനങ്ങളും ഓടിച്ചിട്ടുണ്ടെങ്കിലും ഫയര്‍വാഹനം ഓടിക്കാനായത് അഭിമാനമാണെന്ന് ജ്യോതി പറയുന്നു. ഏത് വെല്ലുവിളിഘട്ടത്തിലും ഇനി വാഹനവുമായിറങ്ങാന് തയ്യാറായിരിക്കുകയാണ്.
ഓഫീസറും സഹപ്രവര്‍ത്തകരും നല്കുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ജ്യോതിയുടെ കരുത്ത്. ആലുവ സൈബര്‍ എസ്ഐ സി.കെ. രാജേഷാണ് ഭര്‍ത്താവ്. മക്കള്‍: വൈഷ്ണവ്, ശ്രീനന്ദ, ശ്രീബാല.