ഹണി റോസും പ്രണയക്കുരുക്കിലോ? വിവാഹം കഴിക്കില്ലെന്ന തീരുമാനം മാറ്റി, ജിഷ വധം കണ്ണുതുറപ്പിച്ചെന്ന് നടി, യുവനടനുമായി അടുപ്പത്തിലെന്ന് ഗോസിപ്പ്

honey rose 2ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചതായി നടി ഹണി റോസ്. പെരുമ്പാവൂര്‍ ജിഷാ വധക്കേസിലൂടെ തന്റെ ജീവിത കാഴ്ചപ്പാടുകള്‍ പൂര്‍ണമായും മാറിയതായും ഹണിറോസ് വ്യക്തമാക്കി. ജിഷ വധം നടന്നതിനു ശേഷം ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള തന്റെ ധൈര്യം ചോര്‍ന്നിരിക്കുന്നുവെന്നും സുരക്ഷിതയാവണമെങ്കില്‍ വിവാഹം അത്യാവശ്യമാണെന്നും നടി പറയുന്നു.

ഏതെങ്കിലുമൊരാളെ വിവാഹം കഴിക്കാനൊന്നും ഹണി തയാറല്ല. മനസ്സിനിണങ്ങിയ ആരെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ വിവാഹമുണ്ടെന്നാണ് ഹണി പറയുന്നത്. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ പുതിയ ചിത്രം. ഏതെങ്കിലും ഒരുത്തന്റെ ഭാര്യയായി ജീവിതകാലം മുഴുവന്‍ തള്ളിനീക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹണി നേരത്തേ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടി ഒരു യുവനടനുമായി പ്രണയത്തിലാണെന്നാണ് സിനിമ സെറ്റുകളില്‍ നിന്നും ലഭിക്കുന്ന സൂചന. പ്രണയം വിവാഹത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്ന അഭിപ്രായത്തിനു പിന്നില്‍.

ബോയ്ഫ്രണ്ടിലൂടെയാണ് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണിറോസ് സിനിമയിലെത്തുന്നത്. ആദ്യ സിനിമയ്ക്കുശേഷം കാര്യമായ അവസരങ്ങള്‍ കിട്ടാതിരുന്ന ഹണിക്കു ബ്രേക്കായത് ട്രിവാന്‍ഡ്രം ലോഡ്‌ജെന്ന ചിത്രമാണ്. ഇതിനുശേഷം കൈനിറയെ സിനിമകളാണ് നടിക്കുള്ളത്.

Related posts