സനാ: ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. യെമൻ തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായത്. സനായിൽ ഹൂതി വിമതരുടെ സാറ്റ്ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം.
ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം
