എനിക്ക് ഇന്‍സോംനിയ എന്നൊരു രോഗാവസ്ഥയുണ്ട്. ഇതുമൂലം എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. ദിവസം നാലു മണിക്കൂറില്‍ കൂടുതല്‍ നന്നായി ഉറങ്ങാന്‍ കഴിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പോലും എനിക്കു കുറച്ചു മാത്രമേ വിശ്രമിക്കാന്‍ കഴിയുകയുള്ളൂ.
ഉറക്കക്കുറവു കാരണം സിനിമകളോ വെബ്സീരിസുകളോ കാണാന്‍ കഴിയാറില്ല. സ്വപ്നങ്ങള്‍ക്കു പിന്നാലെ പായുമ്പോള്‍ പലപ്പോഴും കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ കഴിയാറില്ല. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലം. -അജിത്