കൈപ്പത്തിയില്‍ വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഓപിയില്‍ ധാരാളം രോഗികള്‍ വരാറുണ്ട്. മനുഷ്യശരീരത്തിലെ വളരെ സങ്കീര്‍ണമായ ഒരു അവയവമാണ് കൈ.
സ്നായു ഞരന്പ് ഞെരുങ്ങുന്പോൾ
മുപ്പതോളം പേശികളാണ് കൈയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ പേശികളില്‍ നിന്നു നാര് പോലെ ഉദ്ഭവിക്കുന്ന സ്നായുക്കള്‍ (tendon) എല്ലുകളില്‍ ചേരുന്നു. ഇവയുടെ ഇടയിലൂടെ പോകുന്ന ഞരമ്പുകളും (nerve) രക്തധമനികളും (blood vessel) ഉണ്ട്.
സ്നായു ഞരമ്പ് ചില പ്രത്യേക ഇടങ്ങളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള കവചത്തിന്റെ സമ്മര്‍ദം മൂലം ഞെരുക്കം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഞരമ്പിന്റെ ഞെരുക്കം വിരലുകളില്‍ പെരുപ്പിനും പേശികള്‍ ശോഷിക്കാനും കാരണമാകുന്നു. സ്നായുക്കള്‍ ഞെരുങ്ങുന്നതുമൂലം വിരലുകള്‍ മടക്കുന്ന സമയത്ത് ഉടക്കും വേദനയും അനുഭവപ്പെടുന്നു.
പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ…
പ്രമേഹം, തൈറോയ്ഡ് മുതലായ അസുഖങ്ങള്‍ ഉള്ളവരിലും ഗര്‍ഭകാലത്തും ഈ അവസ്ഥകള്‍ കൂടുതലായി കാണപ്പെടുന്നു.
കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം
മീഡിയന് നെര്‍വ് എന്ന ഞരമ്പ് കൈത്തണ്ടയിലൂടെ കടന്നുപോകുന്നിടത്ത് ഞെരുക്കം ഉണ്ടാകുന്നതുമൂലം അനുഭവപ്പെടുന്ന അവസ്ഥയാണ് കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം. തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവിടങ്ങളില്‍ പെരുപ്പ്, തള്ളവിരലിന്റെ പേശികളില്‍ ശോഷിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഡിക്യൂര്വന് ടീനോസൈനോവൈറ്റിസ് (Dequervain’s Tenosynovitis)
തള്ളവിരല്‍ നിയന്ത്രിക്കുന്ന സ്നായു കൈത്തണ്ടയിലൂടെ പോകുന്നിടത്ത് ഞെരുക്കം ഉണ്ടാകുന്നതു മൂലമുള്ള അവസ്ഥയാണിത്. ഈ അവസ്ഥയില്‍ കൈത്തണ്ടയില്‍ വേദനയും നീരും അനുഭവപ്പെടുന്നു. തള്ളവിരല്‍ അനക്കുന്നതിനും ഭാരം എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു.
- (തുടരും)
- വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഉണ്ണിക്കുട്ടൻ ഡി.
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി
ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം