ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരണസംഖ്യ ഏഴായി. ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി

