തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്.
ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.