ഫറ്റോര്‍ഡ: ഇന്ത്യൻ പുരുഷ ദേശീയ ഫുട്ബോൾ ടീം മുൻ മുഖ്യ പരിശീലകനായ മനോളോ മാർക്വേസ് 2025-26 സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 13ന് ഫറ്റോർഡയിൽ എഫ്സി ഗോവ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് 2ന്റെ പ്രാഥമിക ഘട്ട മത്സരമാണ് മാർക്വേസിന്റെ മുന്നിലെ ആദ്യ വെല്ലുവിളി. ഒമാനി പ്രൊഫഷണൽ ലീഗ് ടീമായ അൽ-സീബ് ക്ലബ്ബാണ് ഗോവയുടെ എതിരാളി.