മുംബൈ: നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് രണ്ട് ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ 26ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് ഉദയഗിരി (എഫ്35), ഐഎൻഎസ് ഹിമഗിരി (എഫ്34) എന്നിവയാണ് വിശാഖപട്ടണത്തു കമ്മീഷൻ ചെയ്യുന്നത്.
വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത് ഇതാദ്യമായിരിക്കുമെന്ന് നാവികസേന അറിയിച്ചു. പ്രോജക്ട് 17 എ ക്ലാസിലെ രണ്ടാമത്തെ കപ്പലായ ഉദയഗിരി മുംബൈയിലെ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) നിർമിച്ചതാണ്.
കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) നിർമിച്ച അതേ ക്ലാസിലെ ആദ്യ കപ്പലായ ഹിമഗിരിയും ഇതിനോടൊപ്പം ചേരും.