വാഷിംഗ്ടൺ ഡിസി: കാഷ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ട് പ്രശ്നമാണെന്നും ഇടപെടാൻ ട്രംപിന് താത്പര്യമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്നമാണെന്ന ദീർഘകാലനയം അമേരിക്ക തുടരുമെന്ന് പത്രസമ്മേളനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് മറ്റു വിഷയങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ട്. അതേസമയം, ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിച്ചുക്കുകയും ചെയ്തു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ.
പ്രതിസന്ധിയിൽ അമേരിക്ക ഇടപെട്ടിരുന്നുവെന്നും വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് ട്രംപ് ആണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരത പോലുള്ള വിഷയങ്ങളിൽ പാക്കിസ്ഥാനുമായുള്ള ചർച്ചകളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ഇന്ത്യ വാദിക്കുന്നു, കാരണം അവ ഉഭയകക്ഷിപരമായി തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.