പ്രണയം കാലക്രമേണ ഓര്‍ഗാനിക് ആയിട്ട് നഷ്ടപ്പെടും. പ്രണയത്തില്‍ ഒരു വ്യക്തിക്ക് ആയിരിക്കും വേദന ഉണ്ടാവുക. രണ്ടു പേര്‍ക്കും ഒരു പോലെ ഓര്‍ഗാനിക് ആയിട്ട് പ്രണയം നഷ്ടപ്പെടുമ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ലന്ന് നവ്യാ നായർ.
ഒരാള്‍ക്ക് പ്രണയം ഓര്‍ഗാനിക് ആയി നഷ്ടപ്പെടുകയും മറ്റേയാള്‍ ഇപ്പോഴും പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോഴാണ് വേദനയുണ്ടാകുന്നത്. ആരെയും ഫോഴ്സ് ചെയ്തു സ്നേഹിക്കാന്‍ പറയാന്‍ പറ്റില്ല.
പ്രണയിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ 18കാരിയാണ്. പ്രണയിക്കുമ്പോള്‍ ആര്‍ക്കും പക്വതയില്‍ എത്താന്‍ കഴിയില്ല. നമുക്കൊരു പ്രണയം ഉണ്ടെങ്കില്‍ എല്ലാ പ്രാധാന്യവും ആ പ്രണയത്തിന് നല്‍കും. ബാക്കിയെല്ലാം സെക്കന്‍ഡറി ആണ്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എഴുത്തുകാരി മാധവിക്കുട്ടി. പ്രായവും പ്രണയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പൊസസീവ് സ്വഭാവമുള്ളയാള്‍ 80 വയസില്‍ പ്രണയിച്ചാലും അയാള്‍ പൊസസീവ് ആയിരിക്കും.
നമ്മള് മറ്റൊരാളെ എത്ര ആത്മാര്ഥമായിട്ട് സ്നേഹിച്ചാലും അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്താലും അവര്‍ നമ്മളോട് സത്യസന്ധമായി നില്ക്കും എന്ന് കരുതാന്‍ കഴിയില്ല. നമ്മുടെ കൂടെയുള്ള കല, അങ്ങോട്ട് അര്‍പ്പണബോധം കാണിച്ചാല്‍ അതിന്റെ പതിന്മടങ്ങ് കല നമ്മളെ സ്നേഹിക്കും. എന്റെ കൈയില്‍ ഭഗവാനായിട്ട് നല്‍കിയതാണ് നൃത്തം. അതിനെ ഞാന്‍ സ്നേഹിച്ചാല്‍ അതെന്നെ സ്നേഹിക്കും എന്ന് നവ്യ നായർ പറഞ്ഞു.