ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും താഴേയ്ക്ക്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം നാട്ടിൽ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിംഗിൽ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്.
ഒന്പതു വർഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിംഗാണിത്. സിങ്കപ്പൂരിനെതിരായ എവേ മത്സരത്തിൽ സമനില (1-1) നേടിയ ഇന്ത്യ ഹോം മത്സരത്തിൽ തോൽവി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോൽവിയോടെ രണ്ടു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് താഴ്ന്നു.