അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. അൽപ്പാനയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പ്രതിയായ ഭർത്താവ് സോണി പോലീസിനു കാണിച്ചു കൊടുത്തു.
പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും സോണി പോലീസിന് മൊഴി നൽകി.
ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സോണി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.