നടന് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. കാലാതീതമായ സൗകുമാര്യം. അനന്തമായ പ്രചോദനം എന്ന കുറിപ്പോടെയാണ് സിത്താര ചിത്രം പങ്കുവെച്ചത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്ത് ഭംഗിയുളള ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ഗായിക നിരവധി തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.