ഏറെ ആരാധകരുള്ള താരമാണ് സിതാര കൃഷ്ണ കുമാർ. തന്റെ മകൾ സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ പങ്കെടുത്തതിനെക്കുറിച്ച് സിതാര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മകൾ സായു ഫെസ്റ്റില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. അതിനു പിന്നിലെ സമ്മര്‍ദം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവളുടെ അമ്മമ്മയ്ക്ക് ആ പഴയ രക്ഷകര്‍തൃത്വത്തിന്റെ ദിനങ്ങളിലൂടെ വീണ്ടും കടന്നുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നു തോന്നുന്നു.
അവളുടെ കൈപിടിച്ച് പൂര്‍ണമനസോടെ കൂടെനില്ക്കാന്. ഇന്ന് സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ അവള് ഒന്നാം സമ്മാനം നേടിയപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞുപോയി. വിജയത്തിലല്ല, മറിച്ച് അവള് അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലുമാണത്. ജിജ്ഞാസ, അനുഭവം, ധൈര്യം ഇവയെന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ കുഞ്ഞുമണി എന്ന് സിത്താര കൃഷ്ണകുമാർ പറഞ്ഞു.

