ഡേ​വി​ഡ് സ​ലോ​യ്ക്ക് ബു​ക്ക​ർ പു​ര​സ്കാ​രം

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​ൻ ഡേ​വി​ഡ് സ​ലോ​യ്ക്ക്. “ഫ്‌​ളെ​ഷ്’ എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​കാ​രി കി​ര​ണ്‍ ദേ​ശാ​യി​യു​ടേ​തു​ള്‍​പ്പെ​ടെ ആ​റു നോ​വ​ലു​ക​ളാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്. 50,000 പൗ​ണ്ടാ​ണ്(​ഏ​ക​ദേ​ശം 58 ല​ക്ഷം രൂ​പ) പു​ര​സ്‌​കാ​ര​ത്തു​ക.

കാ​ന​ഡ​യി​ല്‍ ജ​നി​ച്ച സ​ലോ ഇ​പ്പോ​ള്‍ വി​യ​ന്ന​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​രു​പ​തി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട ആ​റ് ഫി​ക്ഷ​ന്‍ കൃ​തി​ക​ളു​ടെ​യും നി​ര​വ​ധി ബി​ബി​സി റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ് അ​ദ്ദേ​ഹം.

സ​ലോ​യു​ടെ ആ​ദ്യ നോ​വ​ലാ​യ “ല​ണ്ട​ന്‍ ആ​ന്‍​ഡ് ദി ​സൗ​ത്ത്-​ഈ​സ്റ്റ്’ 2008-ല്‍ ​ബെ​റ്റി ട്രാ​സ്‌​ക്, ജെ​ഫ്രി ഫേ​ബ​ര്‍ മെ​മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി. “ഓ​ള്‍ ദാ​റ്റ് മാ​ന്‍ ഈ​സ്’ എ​ന്ന കൃ​തി​ക്ക് ഗോ​ര്‍​ഡ​ന്‍ ബേ​ണ്‍ പ്രൈ​സും പ്ലിം​പ്ട​ണ്‍ പ്രൈ​സ് ഫോ​ര്‍ ഫി​ക്ഷ​നും ല​ഭി​ച്ചു.

2016-ല്‍ ​ബു​ക്ക​ര്‍ പ്രൈ​സി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും സ​ലോ ഇ​ടം​നേ​ടി. 2019-ല്‍ “​ട​ര്‍​ബു​ല​ന്‍​സ്’ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് എ​ഡ്ജ് ഹി​ല്‍ പ്രൈ​സ് ല​ഭി​ച്ചു. “ഫ്‌​ളെ​ഷ്’ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റാ​മ​ത്തെ കൃ​തി​യാ​ണ്.

Related posts

Leave a Comment