കാ​ന​ന​വാ​സ ക​ലി​യു​ഗ​വ​ര​ദാ’… ‘ സ​ന്നി​ധാ​ന​ത്ത് ഭ​ക്തി​ഗാ​ന​മേ​ളന​ട​ത്തി പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ

ശ​ബ​രി​മ​ല: കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ വീ​ണ്ടും ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഒ​ത്തു​ചേ​ര്‍​ന്നു. ശ​ബ​രി​മ​ല​യി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്നോ​ള​ജി വി​ഭാ​ഗം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​ണ് വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ ശ്രീ​ശാ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​രോ​ക്കെ ഭ​ക്തി​ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ച​ത്.

യേ​ശു​ദാ​സ് പാ​ടി അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ‘കാ​ന​ന​വാ​സ ക​ലി​യു​ഗ​വ​ര​ദാ’, ‘സ്വാ​മി സം​ഗീ​തം ആ​ല​പി​ക്കും’ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ സ​ന്നി​ധാ​ന​ത്ത് മു​ഴ​ങ്ങി​യ​പ്പോ​ള്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍ കാ​തോ​ര്‍​ത്തു.

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ ര​ചി​ച്ച ‘കു​ട​ജാ​ദ്രി​യി​ല്‍ കു​ടി​കൊ​ള്ളും’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും വേ​ദി​യി​ല്‍ ആ​ല​പി​ച്ചു.
പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​യ ആ​ര്‍. രാ​ജ​ന്‍, എം. ​രാ​ജീ​വ്, ശ്രീ​ലാ​ല്‍ എ​സ്. നാ​യ​ര്‍, എ. ​ജി. അ​ഭി​ലാ​ഷ്, ശി​ശി​ര്‍ ഘോ​ഷ് എ​ന്നി​വ​രാ​ണ് ഗാ​നാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത്. സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ എം. ​എ​ല്‍. സു​നി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Related posts

Leave a Comment