തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചായക്കട രാഷ്ട്രീയത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തലയും. വള്ളിക്കോട്, പ്രമാടം മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു കോന്നിയിലേക്ക് പോകവേ ഇളക്കൊള്ളൂര്‍ ക്ഷേത്രത്തിന്റെ അടുത്തുള്ള സെല്‍വന്റെ കടയില്‍ പരിപ്പുവട കണ്ടാണ് ചെന്നിത്തല വാഹനം നിര്‍ത്തിയത്.
അപ്രതീക്ഷിതമായി നേതാവിന്റെ വാഹനം കണ്ട സെല്‍വനും ആദ്യം ഒന്ന് അമ്പരന്നു. ചൂട് കട്ടന്‍ ചായയും പരിപ്പുവയും ഒപ്പം പാളയന്കോടന് പഴവും കഴിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം സ്ഥലത്തുണ്ടായിരുന്നവരോടു പ്രാദേശിക രാഷ്ട്രീയം ചോദിച്ചറിഞ്ഞു.
കടയുടമസെല്വനുമായും ആശയ വിനിമയം നടത്തി. പ്രമാടം പഞ്ചായത്ത് സ്ഥാനാര്‍ഥി മനോജിന് വേണ്ടി യും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാനും മറന്നില്ല.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, പന്തളം സുധാകരൻ, എ. ഷംസുദ്ദീന്, വെട്ടൂര്‍ജ്യോതിപ്രസാദ്, എസ്. വി. പ്രസന്നകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.

