ആക്ഷൻ കിംഗ് ബാബു ആന്റണി, ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി, സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന പ്രതി എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ നടന്നു.
മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര, സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഒരുപാട് സസ്പെൻസുകളിലൂടെ ദൃശ്യവത്കരിക്കുന്ന പ്രതി എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം വടകരയിൽ ജനുവരിയിൽ ആരംഭിക്കും.
നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും സഹകരിക്കുന്നു. കോ-പ്രൊഡ്യൂസർ-ഷാജൻ കുന്നംകുളം, പിആർഒ-എ.എസ്. ദിനേശ്, മനു ശിവൻ.

