ഇ​​ന്ത്യ​​ൻ ഹോ​​ക്കിക്ക് നൂറാം വാര്‍ഷികം

ന്യൂ​​ഡ​​ൽ​​ഹി: നൂ​​റാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ. ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ലോ​​ക​​ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി​​ട്ട് അന്‍പതു വ​​ർ​​ഷ​​വു​​മാ​​യി. 1975 മാ​​ർ​​ച്ച് 15, അ​​താ​​യി​​രു​​ന്നു ആ ​​സു​​ദി​​നം. പാക്കിസ്ഥാനെ തോ​​ൽ​​പ്പി​​ച്ച് ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​ക്ക് രോ​​മാ​​ഞ്ച​​മു​​ണ​​ർ​​ത്തു​​ന്ന ഓ​​ർ​​മ​​യാ​​ണ് ക്വാ​​ലാ​​ലം​​പു​​രി​​ൽ ന​​ട​​ന്ന ആ ​​ഫൈ​​ന​​ൽ.

അ​​തേ​​സ​​മ​​യം ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം ബ്രി​​ട്ട​​ന്‍റെ മ​​ണ്ണി​​ൽ വി​​ജ​​യ​​ക്കൊ​​ടി പാ​​റി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു. 1925 ന​​വം​​ബ​​ർ ഏ​​ഴി​​നാ​​യി​​രു​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഗ്വാ​​ളി​​യ​​റി​​ൽ ഇ​​ന്ത്യ​​ൻ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ന്‍റെ തു​​ട​​ക്കം. ഫെ​​ഡ​​റേ​​ഷ​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഹോ​​ക്കി ജ​​ന​​കീ​​യ​​മാ​​യ​​ത്. എ​​ഫ്ഐ​​എ​​ച്ചി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​ദ്യ നോ​​ണ്‍ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ.

100-ാം പി​​റ​​ന്നാള്‍​​
ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​യു​​ടെ 100-ാം പി​​റ​​ന്നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് 1400ൽ ​​അ​​ധി​​കം ഹോ​​ക്കി മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ ഹോ​​ക്കി പാ​​ര​​ന്പ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന ഹോ​​ക്കി ഇ​​ന്ത്യ 100 മ്യൂ​​സി​​യ​​വും പ്ര​​ത്യേ​​ക സു​​വ​​നീ​​റും പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്ന് ഹോ​​ക്കി ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ് ദി​​ലീ​​പ് ടി​​ർ​​ക്കി, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഭോ​​ല നാ​​ഥ് സി​​ങ് എ​​ന്നി​​വ​​രും പ​​റ​​ഞ്ഞു.

ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണം
ഫെ​​ഡ​​റേ​​ഷ​​ൻ രൂ​​പീ​​ക​​രി​​ച്ച​​തി​​നു ശേ​​ഷം ന​​ട​​ന്ന 1928ലെ ​​ആം​​സ്റ്റ​​ർ​​ഡാം ഒ​​ളി​​ന്പി​​ക്സി​​ലാ​​ണ് ഇ​​ന്ത്യ​​​​ആ​​ദ്യ​​മാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​തും സ്വ​​ർ​​ണം നേ​​ടു​​ന്ന​​തും. 1928 മു​​ത​​ൽ 1964 വ​​രെ ന​​ട​​ന്ന എ​​ട്ട് ഒ​​ളി​​ന്പി​​ക്സു​​ക​​ളി​​ൽ നി​​ന്ന് ഇ​​ന്ത്യ ഏ​​ഴ് സ്വ​​ർ​​ണം നേ​​ടി.

നോ​​ക്കാ​​ൻ ആ​​ളി​​ല്ല
1980 മു​​ത​​ൽ ഇ​​ന്ത്യ​​ൻ ഹോ​​ക്കി ത​​ള​​ർ​​ന്നു തു​​ട​​ങ്ങി. നീ​​ണ്ട കാ​​ല​​ഘ​​ട്ട​​ത്തി​​നു ശേ​​ഷം പു​​രു​​ഷ ഹോ​​ക്കി ടീം ​​ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി 2008ൽ ​​ഒ​​ളി​​ന്പി​​ക്സ് കാ​​ണാ​​തെ പു​​റ​​ത്താ​​യി. 2002ലെ ​​കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​നും യോ​​ഗ്യ​​ത നേ​​ടി​​യി​​ല്ല. ഇ​​ന്ത്യ​​ൻ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​നി​​ലും അ​​ഴി​​മ​​തി നു​​ഴ​​ഞ്ഞു​​ക​​യ​​റി. 2014ൽ ​​ഫെ​​ഡ​​റേ​​ഷ​​നെ പി​​രി​​ച്ചു​​വി​​ട്ടു. പ​​ക​​രം ഹോ​​ക്കി ഇ​​ന്ത്യ​​യെ ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​യു​​ടെ ഭ​​ര​​ണ​​കേ​​ന്ദ്ര​​മാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു.

വ​​നി​​ത​​ ഹോ​​ക്കി
1974ൽ ​​ന​​ട​​ന്ന വ​​നി​​താ ഹോ​​ക്കി ലോ​​ക​​ക​​പ്പി​​ലാ​​ണ് ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. നാ​​ലാം സ്ഥാ​​നം നേ​​ടി വ​​നി​​ത​​ക​​ൾ വ​​ര​​വ​​റി​​യി​​ച്ചു. 1982 ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ആ​​ദ്യ സ്വ​​ർ​​ണം നേ​​ടു​​ന്ന​​ത്.

Related posts

Leave a Comment