കവി ഉദേശിച്ചത് അതല്ല..! വാക്കുകളെ അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചു; നടിമാര്‍ക്കെതിരേ അവഹേളന പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഇന്നസെന്റ്‌

innocent

തൃ​ശൂ​ർ: ന​ടി​മാ​ർ​ക്കെ​തി​രേ അ​വ​ഹേ​ള​ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ന​സെ​ന്‍റ് എം​പി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ണ്ടാ​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കാ​ത്ത വി​ധം തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളോ​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണെ​ന്നും ച​ല​ച്ചി​ത്ര ലോ​ക​ത്ത് സ്ത്രീ​ക​ളോ​ടു​ള്ള പൊ​തു സ​മീ​പ​ന​ത്തി​ൽ ആ​രോ​ഗ്യ​ക​ര​വും സ്ത്രീ ​സൗ​ഹൃ​ദ​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് ഞാ​ൻ പ​റ​യാ​ൻ താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കാ​ത്ത വി​ധം തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളോ​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്ത്രീ ​സൗ​ഹൃ​ദ​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് ഞാ​ൻ പ​റ​യാ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രു ഘ​ട​ക​വും സി​നി​മ​യി​ലി​ല്ല എ​ന്ന ഒ​രു പ്ര​സ്താ​വ​ന​യേ ആ​യി​രു​ന്നി​ല്ല അ​ത്. സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ച​ല​ച്ചി​ത്ര രം​ഗ​ത്തും നി​ല​വി​ലു​ള്ള സാ​മൂ​ഹ്യ പ്ര​വ​ണ​ത​ക​ൾ പ്ര​തി​ഫ​ലി​ക്കും. സ്ത്രീ​വി​രു​ദ്ധ​മാ​യ എ​ല്ലാ​ത്ത​രം പ്ര​വ​ണ​ത​ക​ളേ​യും ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ അ​മ്മ നി​ർ​വ​ഹി​ക്കും- ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന​ട​ർ​ത്തി​മാ​റ്റി വാ​ക്കു​ക​ളെ വ്യാ​ഖ്യാ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ളു​ക​ൾ​ക്ക് വേ​ണ്ടി ന​ടി​മാ​ർ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന ഒ​രു ന​ടി​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. അ​ക്കാ​ല​മെ​ല്ലാം സി​നി​മ​യി​ൽ ക​ഴി​ഞ്ഞു​വെ​ന്നും ന​ടി അ​ത്ത​ര​ക്കാ​രി​യാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​സെ​ന്‍റി​നെ​തി​രേ പ​ര​സ്യ നി​ല​പാ​ടു​മാ​യി സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് രം​ഗ​ത്തി​.

നേരത്തെ, സിനിമയിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന ആരോപണവുമായി നടിമാരായ പാർവതിയും ലക്ഷ്മി റായിയും രംഗത്തെത്തിയിരുന്നു.

Related posts