കൊച്ചി: സ്പായില്‍ നിന്ന് മാല കവര്‍ന്നെന്ന് ആരോപിച്ച് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പാലാരിവട്ടം പോലീസ്.
പോലീസുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുല്‍ഫിക്കര്‍ എന്ന ആള്‍ക്കാണെന്നാണ് അറസ്റ്റിലായ സ്പാ ജീവനക്കാരി വൈക്കം സ്വദേശി രമ്യയുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു നിലവില്‍ ഒളിവിലാണ്.
ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എറണാകുളം എസിപി സിബി ടോം പറഞ്ഞു.എറണാകുളത്തെ സ്പായില്‍ ബോഡി മസാജിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സംഘം നാലു ലക്ഷം രൂപ തട്ടിയെടുത്തത്. സ്പാ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്.
വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ കഴിഞ്ഞ ദിവസമാണ്. കേസില്‍ ഇവര്‍ മൂന്നാം പ്രതിയാണ്. രണ്ടാം പ്രതിയായ ഷിഹാം നേരത്തെ അറസ്റ്റിലായിരുന്നു.

