ഇ​റാ​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; ഇ​റാ​നി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടു


ടെ​ഹ്റാ​ൻ/​ടെ​ൽ​അ​വീ​വ്: അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി ഇ​റാ​നും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ യു​ദ്ധ​ഭീ​തി​യി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​റാ​നി​ലെ ആ​ണ​വ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​ന്നു പു​ല​ർ​ച്ചെ ഇ​റാ​ന്‍റെ വ്യോ​മ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും 320ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ലേ​ക്കു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റാ​ൻ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ൽ​അ​വീ​വി​ലും ജ​റു​സ​ലേ​മി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടെ​ന്നും 40ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ടെ​ൽ അ​വീ​വി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ടെ​ന്നും ഒ​രു ഇ​സ്ര​യേ​ൽ പൈ​ല​റ്റി​നെ പി​ടി​കൂ​ടി​യെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഇ​സ്ര​യേ​ൽ അ​ത് നി​ഷേ​ധി​ച്ചു.ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​റാ​ൻ ബാ​ലി​സ്റ്റി​ക് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ട്രൂ ​പ്രോ​മി​സ് -3 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​താ​യും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും എ​യ‍​ർ ബേ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് അ​റി​യി​ച്ചു. യെ​മ​നി​ൽ​നി​ന്നാ​ണ് ഇ​സ്ര​യേ​ലി ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വി​ട്ട​തെ​ന്നു ദ ​ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ൽ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment