ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ തൊടുത്ത ഡ്രോൺ ഇസ്രേലി വിമാനത്താവളത്തിൽ പതിച്ച് ഒരാൾക്കു നിസാര പരിക്കേറ്റു. തെക്കൻ ഇസ്രയേലിലെ ഇലാത്ത് നഗരത്തിലുള്ള റമോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിലാണു പതിച്ചത്.
ഹൂതികൾ തൊടുത്ത ഭൂരിഭാഗം ഡ്രോണുകളും വെടിവച്ചിട്ടതായി ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു.
ഒരാഴ്ച മുന്പ് ഇസ്രേലി സേന യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹ്മദ് അൽ റഹാവി അടക്കം ഒട്ടേറെ ഉന്നതർ കൊല്ലപ്പെട്ടിരുന്നു.