‘ക​രി​മി’​യു​ടെ പൂ​ജ​യും ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും

ഹാ​ഫ് ലൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​ന്ദൂ പാ​ല​ക്കാ​ട്‌ നി​ർ​മി​ച്ച് സു​നി​ൽ പു​ള്ളോ​ട് തി​ര​ക്ക​ഥ​യെ​ഴു​തിസം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മി എ​ന്ന ഫാ​ന്‍റ​സി ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ​വും ശ്രീ ​മ​ണ​പ്പു​ള്ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി.

പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം ബാ​ല​താ​ര​ങ്ങ​ൾക്കും ​പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ ലോ​ക​ത്തെ​യും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന “​ക​രി​മി” ത​മി​ഴി​ലും അ​വ​ത​രി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ൽ ഒ​രു​ക്കു​ന്ന ഈ ​സി​നി​മ ബാ​ല്യം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ആ​ക​ർ​ഷി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ സു​നി​ൽ പു​ള്ളോ​ട് പ​റ​ഞ്ഞു.

ഛായാ​ഗ്ര​ഹ​ണം-​ഐ​സ​ക്ക് നെ​ടു​ന്താ​നം, എ​ഡി​റ്റ​ർ-​പ്ര​ഭു​ദേ​വ്, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ-​ദീ​പു ശ​ങ്ക​ർ, ആ​ർ​ട്ട്‌-​കേ​ശു പ​യ്യ​പ്പ​ള്ളി, ബി​ജി​എം -അ​ൻ​വ​ർ അ​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​ബീ​ബ് നി​ല​ഗി​രി, പ്രൊ​ഡ​ക്ഷ​ൻ കോ​ഡി​നേ​റ്റ​ർ-​രാ​ധാ​കൃ​ഷ്ണ​ൻ പ​പ്പി, പോ​സ്റ്റ​ർ- ഷ​നി​ൽ കൈ​റ്റ് ഡി​സൈ​ൻ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Related posts

Leave a Comment