തിരുവനന്തപുരം: കീം പരീക്ഷാഫലത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ സദുദ്ദേശത്തോടെയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കീം പരീക്ഷഫല വിഷയത്തില്‍ മന്ത്രിസഭ വിഷയം പരിഗണിച്ചപ്പോള്‍ പല മന്ത്രിമാര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
ധൃതി പിടിച്ച് കീമിന്റെ കാര്യത്തില്‍ തീരുമാനം വേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ മതിയെന്നും ചില മന്ത്രിമാര്‍ നിലപാടു സ്വീകരിച്ചിരുന്നുവെന്ന വിവരങ്ങളാണു പുറത്തുവന്നത്.