90,000 രൂ​പ​യ്ക്ക് ഇ​ട​നി​ല​ക്കാ​ര​ൻ വാ​ങ്ങു​ക​യും 1,80,000 രൂ​പ​യ്ക്കു വീ​ണ്ടും വി​ൽ​ക്കു​ക​യും ചെ​യ്തു: അ​മ്മാ​വ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​റ്റ അ​ഞ്ചു വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

അ​മ്മാ​വ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 90,000 രൂ​പ​യ്ക്കു വി​റ്റ അ​ഞ്ചു​വ​യ​സു​കാ​രി​യെ മും​ബൈ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് കു​ട്ടി​യെ അ​മ്മ​യ്ക്കു കൈ​മാ​റി. സാ​ന്താ​ക്രൂ​സ് വ​ക്കോ​ള​യി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​മ്മാ​വ​നും അ​മ്മാ​യി​യും ചേ​ർ​ന്നു ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ‌90,000 രൂ​പ​യ്ക്ക് കു​ട്ടി​യെ വി​റ്റു. കു​ട്ടി​യ വാ​ങ്ങി​യ ആ​ൾ പി​ന്നീ​ട്, 1,80,000 രൂ​പ​യ്ക്ക് ബാ​ലി​ക​യെ വീ​ണ്ടും വി​റ്റു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ക്കോ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ​ൻ​വേ​ലി​ലേ​ക്കു ക​ട​ത്തി​യ കു​ട്ടി​യെ ചൊ​വ്വാ​ഴ്ച മും​ബൈ​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട്, കു​ട്ടി​യെ അ​മ്മ​യ്ക്കു കൈ​മാ​റി.

Related posts

Leave a Comment