ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം; ശസ്ത്രക്രിയ-എന്തിന്? എപ്പോൾ?

വൃ​ക്ക​ക​ളി​ല്‍ മൂ​ത്രം കെ​ട്ടി നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു പ​രി​ധിവ​രെ അ​വി​ട​ത്തെ ടി​ഷ്യു​ക​ള്‍​ക്ക് ഇ​ലാ​സ്തി​ക​ത ഉ​ണ്ടാ​കും. പി​ന്നീ​ട് അ​ളവ് കൂ​ടു​മ്പോ​ള്‍ അ​വ​യ്ക്ക് പി​ടി​ച്ചുനി​ര്‍​ത്താ​ന്‍ പ​റ്റി​ല്ല. അ​ത്ത​ര​ത്തി​ല്‍ വൃ​ക്ക​ക​ളി​ലെ സ​മ്മ​ര്‍​ദം കൂ​ടി പാരൻകൈമ (Parenchyma) കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ക​യും വൃ​ക്ക​ക​ള്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​വു​ക​യും ചെ​യ്യു​ന്നു.

പ​ണ്ടു​കാ​ല​ത്ത് കു​ഞ്ഞു​ങ്ങ​ളി​ല്‍ മൂ​ത്ര ത​ട​സം ഉ​ണ്ടാ​യി വൃ​ക്ക ത​ക​രാ​റി​ല്‍ ആ​വു​ക​യോ, മൂ​ത്ര​ക്ക​ല്ല് ഉ​ണ്ടാ​യി അ​ണു​ബാ​ധ​യി​ലേ​ക്ക് ന​യി​ക്കു​മ്പോ​ഴോ ഒ​ക്കെ​യാ​ണ് ഈ ​അ​വ​സ്ഥ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ആ ​സ​മ​യ​ത്ത് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന്, ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തെ പു​രോ​ഗ​തി മൂ​ലം നേ​ര​ത്തെ രോ​ഗ​നി​ര്‍​ണ​യം സാ​ധി​ക്കു​ക​യും അ​തു​വ​ഴി കൃ​ത്യ​മാ​യി ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ന​ല്‍​കാ​നു​മാ​കു​ന്നു.

വയറുവേദന

ഏ​തെ​ങ്കി​ലും ഒ​രു ഘ​ട്ട​ത്തി​ല്‍ വ​ലു​പ്പം പെ​ട്ടെ​ന്നു കൂ​ടു​ക​യോ, കു​ഞ്ഞി​ന് വ​യ​റു​വേ​ദ​ന​യോ മ​റ്റോ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​ന​ടി ചി​കി​ത്സി​ക്കേ​ണ്ട​താ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നി​നു ശേ​ഷം ന്യൂ​ക്ലി​യ​ര്‍ സ്‌​കാ​ന്‍ ചെ​യ്ത് ത​ട​സ​ത്തി​ന്‍റെ തോ​ത് മ​ന​സി​ലാ​ക്കി അ​തു​മൂ​ലം വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടോ എ​ന്ന് വി​ല​യി​രു​ത്തി​യി​ട്ടാ​ണ് ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മു​ണ്ടോഎ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്.

ഫൈ​ലോ​പ്ലാ​സ്റ്റി(Pyeloplasty) എ​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​തി​നാ​യി ചെ​യ്യു​ന്ന​ത്. ഈ ​ശ​സ്ത്ര​ക്രി​യ താ​ക്കോ​ല്‍ ദ്വാ​ര​മാ​യോ റോ​ബോ​ട്ടി​ക്‌​സ് വ​ഴി​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ശസ്ത്രക്രിയാരീതികൾ

കു​ഞ്ഞി​ന്‍റെ വ​യ​റി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​ക്കി, തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണ് സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​ത്. കു​ഞ്ഞ് വ​ള​രു​ന്ന​ത​നു​സ​രി​ച്ച് ഈ ​മു​റി​വി​ന്‍റെ പാ​ട് കു​റ​യു​ന്നു.
പാ​ട് കു​റ​യ്ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യാ മാ​ര്‍​ഗം സ്വീ​ക​രി​ക്കു​ന്ന​ത്. കു​ഞ്ഞി​ന്‍റെ വ​ലു​പ്പ​വും വൃ​ക്ക വീ​ക്ക​ത്തി​ന്‍റെ തോ​തും അ​നു​സ​രി​ച്ചാ​ണ് താ​ക്കോ​ല്‍ ദ്വാ​ര ശ​സ്ത്ര​ക്രി​യ സാ​ധ്യ​മാ​ണോ എ​ന്നു വി​ല​യി​രു​ത്തു​ന്ന​ത്.

(തുടരും)

  • വിവരങ്ങൾ:
    ഡോ. ​പ്ര​തി​ഭ സു​കു​മാ​ർ,
    ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക് സ​ർ​ജ​ൻ,
    എസ്‌യുറ്റി ഹോസ്പിറ്റൽ,
    പട്ടം, തിരുവനന്തപുരം.

Related posts

Leave a Comment