കി​ലി പോ​ളി​ന്‍റെ ജീ​വി​തം സി​നി​മ​യാ​വു​ന്നു: മാ​സാ​യി വാ​റി​യ​ർ എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത് 25ല​ധി​കം ഭാ​ഷ​ക​ളി​ൽ

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ടാ​ൻ​സാ​നി​യ​ൻ ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ ആ​ണ് കി​ലി പോ​ൾ എ​ന്ന മ​ല​യാ​ളി​ക​ളു​ടെ ഉ​ണ്ണി​യേ​ട്ട​ന്‍. ലി​പ്സി​ങ്ക് വീഡി​യോ​ക​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ ടാ​ൻ​സാ​നി​യ​ൻ താ​രം യൂ​സ​ഫ് കിം​സേ​ര എ​ന്ന കി​ലി​യെ ഇ​ന്ന് 10.4 മി​ല്യ​ൻ ആ​ളു​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് ലി​പ് സി​ങ്ക് ചെ​യ്തും നൃ​ത്തം ചെ​യ്തു​മാ​ണ് കി​ലി പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മ​ല​യാ​ളം പാ​ട്ടു​ക​ളും ചെ​യ്ത​തോ​ടെ കി​ലി​ക്ക് കേ​ര​ള​ത്തി​ലും ആ​രാ​ധ​ക​രാ​യി. കി​ലി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​വു​ക​യാ​ണി​പ്പോ​ൾ. മാ​സാ​യി വാ​റി​യ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മലയാള ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​തീ​ഷ് ത​ൻ​വി​യാ​ണ്.

ഒ​രു ടാ​ൻ​സാ​നി​യ​ൻ സി​നി​മാ​റ്റി​ക് യാ​ത്ര എ​ന്ന ടാ​ഗ്‌​ലൈ​നി​ൽ എ​ത്തു​ന്ന പോ​സ്റ്റ​ർ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ഒ​ക്ടോ​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യി​ൽ കി​ലി പോ​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. കി​ലി​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ടാ​ൻ​സാ​നി​യ​യി​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​ന്ന​സെ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സ​തീ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. കി​ലി പോ​ൾ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ​യു​മാ​ണ് ഇ​ന്ന​സെ​ന്‍റ്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ മാ​സാ​യി, ഇം​ഗ്ലീ​ഷ്, സ്വാ​ഹി​ലി, സിം​ഹ​ള, ഫ്ര​ഞ്ച്, പോ​ളി​ഷ്, സ്പാ​നി​ഷ്, ടാ​ഗ​ലോ​ഗ്, ജ​ർ​മ്മ​ൻ, അ​റ​ബി​ക്, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, ഹി​ന്ദി, ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ങ്ക്, ബം​ഗാ​ളി, ഉ​റു​ദു, ജാ​പ്പ​നീ​സ്, പ​ഷ്തോ, സി​ന്ധി, ബ​ലൂ​ച്, പ​ഞ്ചാ​ബി തു​ട​ങ്ങി 25ല​ധി​കം ഭാ​ഷ​ക​ളി​ൽ ആ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

മാ​റ്റി​നി പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ​സ്, തി​യ​റ്റ​ർ സ്റ്റോ​റീ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ പ്രി​യ​ദ​ർ​ശി​നി പി.​എം, ന​ജു​മു​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബ​ഹു​ഭാ​ഷ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ഖി​ൽ എ​സ്. പ്ര​വീ​ൺ ആ​ണ് ഛായാ​ഗ്ര​ഹ​ണം. പി.​വി. ഷാ​ജി​കു​മാ​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. കി​ലി പോ​ളി​ന് പു​റ​മെ മ​റ്റ് ടാ​ൻ​സാ​നി​യ​ൻ താ​ര​ങ്ങ​ളും ചി​ല ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ടെ​ൻ പോ​യി​ന്‍റ്സ്, പി​ആ​ർ​ഒ: പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment