വീണ്ടും തിങ്കളാഴ്ച നല്ല ദിവസം; 10.5 കോടി വരുമാ നം; ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ് നേ​ട്ടം; 35 യൂണിറ്റുകൾ ടാർഗറ്റ് നേടി

ചാ​ത്ത​ന്നൂ​ർ: പു​തി​യ മാ​സാ​രം​ഭ​മാ​യ തി​ങ്ക​ളാ​ഴ്ച കെ​എ​സ്ആ​ർ​ടി​സി വ​രു​മാ​ന​ത്തി​ൽ വീ​ണ്ടും ഉ​യ​ര​ത്തി​ലെ​ത്തി. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റു​ക​ൾ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ടാ​ർ​ഗ​റ്റ് 35 യൂ​ണി​റ്റു​ക​ൾ നേ​ടി. അ​ന്ന​ത്തെ മൊ​ത്തം വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ് നേ​ട്ടം. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ നേ​ടി​യ​ത് 9.72 കോ​ടി​യാ​ണ്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ലൂ​ടെ 77.9 ല​ക്ഷം രൂ​പ​യും നേ​ടി. ആ​കെ അ​ന്ന​ത്തെ വ​രു​മാ​നം 10.5 കോ​ടി രൂ​പ.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ വ​രു​മാ​നം നേ​ടി​യ​ത് ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ ആ​ദ്യ​തി​ങ്ക​ളാ​ഴ്ച​യാ​യ അ​ന്ന് 10 . 19 കോ​ടി​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി 85 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ മാ​ത്രം അ​ന്ന് 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ഈ ​ഡി​സം​ബ​ർ ഒ​ന്നി​ന് 10.5 കോ​ടി നേ​ടി​യ​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം 7.79 കോ​ടി രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം.​അ​ടു​ത്ത കാ​ല​ത്താ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളും ജീ​വ​ന​ക്കാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഏ​കോ​പി​ത​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​മാ​ണ് തു​ട​ർ​ച്ച​യാ​യി മി​ക​ച്ച വ​രു​മാ​നം നേ​ടി മു​ന്നേ​റു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.

ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ 93 ഡി​പ്പോ​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ്. മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ് 35 ഡി​പ്പോ​ക​ൾ​ക്ക് നേ​ടാ​നാ​യ​തും മി​ക​ച്ച വ​രു​മാ​നം നേ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി.

പു​തി​യ ബ​സു​ക​ളു​ടെ വ​ര​വും ഓ​ഫ് റോ​ഡ് കു​റ​ച്ച് പ​ര​മാ​വ​ധി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​യ​തും ടി​ക്ക​റ്റ് വ​രു​മാ​നം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 6- ന് 9.41 ​കോ​ടി​യും ന​വം​ബ​ർ 24 -ന് ​നേ​ടി​യ 9 . 29 കോ​ടി​യു​മാ​ണ് ഇ​തി​ന് മു​മ്പു​ള്ള മി​ക​ച്ച വ​രു​മാ​നം.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment