നാ​ലു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ പോ​ലീ​സു​കാ​ര​ന്‍ ച​വി​ട്ടി​ക്കൊ​ന്നു !

നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്ന് പോ​ലീ​സു​കാ​ര​ന്റെ ക്രൂ​ര​ത. ജാ​ര്‍​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹ് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

ജി​ല്ല​യി​ലെ കൊ​സോ​ഗൊ​ന്‍​ഡോ​ഡി​ഗി ഗ്രാ​മ​ത്തി​ല്‍ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നാ​യ ഭൂ​ഷ​ണ്‍ പാ​ണ്ഡെ​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, ദി​യോ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്റെ ചു​മ​ത​ല​യു​ള്ള സം​ഗം പ​ഥ​ക്കും സം​ഘ​വും പ്ര​തി​യെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി.

പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്ന​തോ​ടെ ഭൂ​ഷ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ന​വ​ജാ​ത​ശി​ശു​വി​നെ വീ​ട്ടി​ല്‍ ത​നി​ച്ചാ​ക്കി ഇ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സു​കാ​ര്‍ വീ​ടി​ന്റെ മു​ക്കി​ലും മൂ​ല​യി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തു​മ്പോ​ള്‍ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ത​ന്റെ കു​ട്ടി അ​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ നേ​ഹ ദേ​വി പ​റ​ഞ്ഞു.

മു​റി​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ന​വ​ജാ​ത​ശി​ശു​വി​നെ പോ​ലീ​സു​കാ​ര​ന്‍ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് സ​ഞ്ജ​യ് റാ​ണ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

കു​ട്ടി​യെ പോ​ലീ​സു​കാ​ര​ന്‍ ച​വി​ട്ടി​ക്കൊ​ന്ന​താ​യി മ​രി​ച്ച ന​വ​ജാ​ത​ശി​ശു​വി​ന്റെ അ​മ്മ​യും ഭൂ​ഷ​ണ്‍ പാ​ണ്ഡെ ഉ​ള്‍​പ്പെ​ടെ​യു​ള്ള വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ച്ച് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ബ​ന്ന ഗു​പ്ത​യും രം​ഗ​ത്തെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ളെ വി​മ​ര്‍​ശി​ക്കു​ക​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

ഈ ​രാ​ജ്യം ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കും എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment